വാട്ടർ അതോറിറ്റി

കേരളാ സർക്കാരിന് വേണ്ടി സംസ്ഥാനത്തെ ജനങ്ങൾക്ക് ശുദ്ധവും, സുരക്ഷിതവുമായ കുടിവെള്ളവിതരണവും, സിവറേജ് സംസ്ക്കരണവും ആണ് കേരളാ വാട്ടർ അതോറിറ്റിയുടെ ലക്ഷ്യം. എല്ലാവർക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രകൃതിക്ക് ഇണങ്ങുന്നതുോം സുസ്ഥിരവുമായ വിവിധ കുടിവെള്ളവിതരണപദ്ധതികൾ കേരളാ വാട്ടർ അതോറിറ്റി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു.കൂടാതെ തിരുവനന്തപുരം, കൊച്ചി പോലെയുള്ള മെട്രേ നഗരങ്ങളിൽ മാലിന്യ സംസ്കരണ പ്ളാൻറ്കളും പ്രവർത്തിച്ചു വരുന്നു.

വകുപ്പിൻറെ ജില്ലയിലെ ഘടന

വാട്ടർ അതോറിറ്റി ഘടന

ഓഫീസിൻറെയും സബ് ഓഫീസുകളുടെയും വിവരങ്ങൾ

പ്രോജക്റ്റ് ഡിവിഷൻ,കേരളാ വാട്ടർ അതോറിറ്റി
ജലഭവൻ, കൊല്ലം
ടെലഫോൺ : 0474 – 2748894
ഇ-മെയിൽ : kwaprojectkollam[at]gmail[dot]com

ഓഫീസറുടെ വിവരങ്ങൾ

ക്രമനമ്പർ തസ്തിക ലാൻറ് ഫോൺ മൊബൈൽ ഫോൺ ഇ-മെയിൽ ഐഡി
1 എക്സിക്യൂട്ടീവ് എൻജിനീയർ 0474-2748894 8547638052 sajukwatvm[at]gmail[dot]com

നൽകുന്ന സേവനങ്ങൾ/സ്കീമുകൾ സംബന്ധിച്ച വിവരങ്ങൾ

കൊല്ലം ജില്ലയിലെ ശുദ്ധജലക്ഷാമം നേരിടുന്നയിടങ്ങളിൽശുദ്ധജലവിതരണത്തിനായി പദ്ധതികൾ വിഭാവനം ചെയ്തു അംഗീകാരം ലഭ്യമാക്കി നടപ്പിലാക്കി വരുന്നു. പദ്ധതി നടത്തിപ്പിന് ശേഷം ശുദ്ധജലവിതരണത്തിനായി അതാതു മെയിൻറനൻസ് വിഭാഗത്തിന് കൈമാറുന്നു. ഈ ഡിവിഷന് കീഴിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ താഴെ പറയുന്നു.

  1. പടിഞ്ഞാറേകല്ലട,ശാസ്താംകോട്ട, ശൂരനാട് തെക്ക് എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ശുദ്ധജലവിതരണ പദ്ധതി ഘട്ടം 2
  2. തേവലക്കര, തെക്കുംഭാഗം എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ശുദ്ധജലവിതരണ പദ്ധതി ഘട്ടം 2
  3. കുളത്തൂപ്പുളയ്ക്കും സമീപ ഗ്രാമങ്ങളിലേക്കും വേണ്ടിയുള്ള ശുദ്ധജലവിതരണ പദ്ധതി ഘട്ടം 2
  4. മൈലം, തലവൂർ എന്നീ പഞ്ചായത്തുകളീലേക്കുള്ള ശുദ്ധജലവിതരണ പദ്ധതി
  5. തൃക്കോവിൽവട്ടം, നെടുമ്പന (ഭാഗികം) പഞ്ചായത്തുകളീലേക്കുള്ള ശുദ്ധജലവിതരണ പദ്ധതി – ഒന്നാം ഘട്ടം (നബാർഡ്)
  6. വിളക്കുടി, വെട്ടിക്കവല, മേലില പഞ്ചായത്തുകളീലേക്കുള്ള ശുദ്ധജലവിതരണ പദ്ധതി – ഒന്നാം ഘട്ടം
  7. വിളക്കുടി പഞ്ചായത്തിലെ കാര്യറയിലേക്കുള്ള ശുദ്ധജലവിതരണ പദ്ധതി- (സ്റ്റേറ്റ് പ്ളാൻ)
  8. അമൃത് – കൊല്ലം നഗരത്തിലെ ശുദ്ധജലവിതരണ പദ്ധതിയുടെവിപുലീകരണം – ഘട്ടം 1
  9. കിഫ്ബി – കൊല്ലം നഗരത്തിലെ ശുദ്ധജലവിതരണ പദ്ധതിയുടെ വിപുലീകരണം – ഘട്ടം 2
  10. കിഫ്ബി – കല്ലുവാതുക്കൽ, പാരിപ്പള്ളി, വെളിനല്ലൂർ വില്ലേജുകളിലെ ശുദ്ധജലവിതരണ പദ്ധതി ഘട്ടം